മലയാളത്തിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് പ്യാലി. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ജൂലൈ എട്ടിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ടീസർ, കാരക്ടർ പോസ്റ്ററുകളെന്നിവ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായായാണ് പ്യാലി ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
കെ എസ് ഹരിശങ്കർ പാടിയ ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. പ്രശാന്ത് പിള്ളയാണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. നവാഗതരായ ബബിതയും റിനും ചേർന്ന് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ച കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ മലയാള ചിത്രം കൂടിയാണ്. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്നതു. സായിദ്, നിക്കോളാൻ എന്നീ കഥാപാത്രങ്ങളായാണ് ഇതിൽ ശ്രീനിവാസൻ, മാമുക്കോയ എന്നിവരെത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് ജിജു സണ്ണി, എഡിറ്റിങ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.