ബാലതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങളിലൊന്നാണ് പ്യാലി. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പ്യാലി വരുന്ന ജൂലൈ എട്ടിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഈ കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടിയാണ്. ഇതിന്റെ ടീസർ, മോഷൻ പോസ്റ്റർ, കാരക്ടർ പോസ്റ്ററുകളെന്നിവ ശ്രദ്ധ നേടിയതിനു പിന്നാലെ ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ കൂടി സൂപ്പർ ഹിറ്റാവുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർധിപ്പിക്കുന്നു.
തെരുവിലെ സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. അനാഥരായ പ്യാലിയുടെയും സഹോദരന്റേയും ജീവിതവും അവർ നേരിടുന്ന വെല്ലുവിളികളുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കാൻ പോകുന്നത്. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ഈ ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനും ചേർന്നാണ്. ജിജു സണ്ണി ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ദീപു ജോസഫ്, ഇതിനു സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ എന്നീ സാങ്കേതിക പ്രവർത്തകരാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.