മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് പുഴു. നവാഗതയായ രതീന സംവിധാനം ചെയ്‌ത ഈ ചിത്രം ഒക്ടോബറിൽ ആണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഈ മാസമോ അടുത്ത മാസമോ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് പുഴു. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. വളരെ കാമ്പുള്ള ഒരു കഥ പറയുന്ന, വളരെ ത്രില്ലിംഗ് ആയുള്ള ഒരു ചിത്രമായിരിക്കും പുഴു എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാൻ വയ്യെന്നും മമ്മൂട്ടി ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാകും പുഴുവിലെ വേഷം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അദ്ദേഹം നെഗറ്റീവ് കഥാപാത്രം ആയാണ് എത്തുന്നത് എന്നും അതല്ല സ്വവർഗാനുരാഗി ആയാണ് അഭിനയിക്കുന്നതെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പാർവതി തിരുവോത് ആണ് നായികാ വേഷം ചെയ്യുന്നത്. മാളവിക മേനോൻ, ഇന്ദ്രൻസ്, അന്തരിച്ചു പോയ നടൻ നെടുമുടി വേണു എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതം ഒരുക്കുന്നത് ജെക്സ് ബിജോയ്, എഡിറ്റ് ചെയ്യുന്നത് ദീപു ജോസെഫ് എന്നിവരാണ്. ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന രണ്ടു ഒഫീഷ്യൽ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.