സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ആർ ആർ ആർ ഈ വരുന്ന ജനുവരി ഏഴിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. അതിനോട് അനുബന്ധിച്ചു ചിത്രത്തിന്റെ പ്രമോഷൻ ജോലികളും നടക്കുകയായിരുന്നു. എന്നാൽ കോവിഡ് വൈറസിന്റെ വകഭേദമായ ഓമിക്രോൺ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയുടെ പല ഭാഗത്തും വിദേശത്തുമടക്കം തീയേറ്ററുകൾ അടച്ചിടാനും ഒട്ടേറെ നിയന്ത്രണങ്ങൾ വരുത്താനും തുടങ്ങിയതോടെ ഈ ചിത്രത്തിന്റെ റിലീസും പ്രതിസന്ധിയിലായി. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ് എന്ന വിവരം ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇപ്പോഴത്തെ സാഹചര്യം നമ്മുടെ നിയന്ത്രണത്തിൽ അല്ലെന്നും അതുകൊണ്ട് റിലീസ് മാറ്റുകയാണ് എന്നും മറ്റൊരു സമയത്തു ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുമെന്ന് അവർ ഉറപ്പു പറയുന്നുണ്ട്.
റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ബാഹുബലി സീരിസ് രചിച്ച കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക്, സംവിധായകൻ എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.