വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് ബ്ലോക്ക്ബസ്റ്റർ ആയി മുന്നേറുകയാണ്. വിനീത് ശ്രീനിവാസന്റെ തിരക്കഥയും സംവിധാനവും അരുൺ നീലകണ്ഠൻ എന്ന നായകനായി പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനം, ഹിഷാം അബ്ദുൾ വഹാബ് ഒരുക്കിയ സംഗീതം എന്നിവയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ. പതിനഞ്ചു പാട്ടുകൾ ഉള്ള ഇതിലെ എല്ലാ പാട്ടുകളും ബ്ലോക്ക്ബസ്റ്റർ ഹിറ്റാവുന്ന അപൂർവ കാഴ്ചയും നമ്മൾ കണ്ടു. ഇപ്പോഴിതാ, ഇതിലെ ദർശന എന്ന ട്രെൻഡ് സെറ്റർ ഗാനത്തിന് ശേഷം മറ്റൊരു ഗാനത്തിന്റെ കൂടി ഫുൾ വീഡിയോ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
പുതിയൊരു ലോകം എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വിമൽ റോയ്, ഭദ്ര രജിൻ എന്നിവർ ചേർന്ന് പാടിയ ഈ ഗാനം വെസ്റ്റേൺ സംഗീതത്തിന്റെയും ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന്റെയും മനോഹരമായ വശങ്ങൾ കൂട്ടിയിണക്കി ഒരുക്കിയ ഒന്നാണ്. സൂപ്പർ ഹിറ്റായ ഈ ഗാനത്തിലൂടെ അരുൺ നീലകണ്ഠൻ എന്ന പ്രണവ് കഥാപാത്രം പ്രകൃതിയിലൂടെ നടത്തുന്ന യാത്രയാണ് നമ്മുക്ക് മുന്നിൽ എത്തിക്കുന്നത്. അതിമനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ രചിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രീയപ്പെട്ട ഒന്നായി കഴിഞ്ഞു. വിശ്വജിത് ക്യാമറ ചലിപ്പിച്ച ഹൃദയം എഡിറ്റ് ചെയ്തത് രഞ്ജൻ അബ്രഹാം ആണ്. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.