സൗത്ത് ഇന്ത്യ മുഴുവൻ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം പുഷ്പയുടെ ടീസർ പുറത്തിറങ്ങി. അല്ലു അർജുന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്ത് വിട്ടത്. മികച്ച ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിന്റെ ടീസർ വളരെ ആവേശത്തോടെയാണ് അല്ലു അർജുൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് വേണ്ടി മലയാളികൾ കാത്തിരിക്കുന്ന വേറെ ഒരു കാരണം കൂടിയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേതു പോലെ തന്നെ കേരളത്തിലും വലിയൊരു ആരാധകവൃന്ദം ആണ് അല്ലു അർജുനുള്ളത്. ഓരോ അല്ലുഅർജുൻ ചിത്രത്തിന് കേരളത്തിൽ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇക്കുറി പുഷ്പ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന മലയാളികൾ മറ്റൊരു കാരണം കൊണ്ടുകൂടിയാണ് ആവേശഭരിതരാകുന്നത്. മലയാളത്തിലെ സൂപ്പർ താരം ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നുണ്ട്. അല്ലു അർജുന് വെല്ലുവിളി ഉയർത്തുന്ന പ്രകടനം ആയിരിക്കും ചിത്രത്തിൽ ഫഹദ് ഫാസിൽ കാഴ്ച വയ്ക്കുക എന്നാണ് ഇപ്പോൾ ആരാധകരുടെ അവകാശവാദം. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലൊ പോസ്റ്ററുകളിലൊ ഫഹദ് ഫാസിൽ ഉൾപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ലുക്ക് എന്താണെന്നറിയാൻ മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഫഹദ് ഫാസിൽ എന്ന നടനിൽ ഉള്ള വിശ്വാസം തന്നെയാണ് പ്രേക്ഷകരുടെ അമിത പ്രതീക്ഷയ്ക്ക് കാരണമാകുന്നത്. നാളിതുവരെയായി അഭിനയിച്ചു വരുന്ന ഗെറ്റപ്പുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കാടിന്റെ വന്യതയിൽ കഥപറയുന്ന ചിത്രത്തിന്റെ ടീസർ പുതുമകൾ നിറച്ച വലിയ പ്രതീക്ഷ തന്നെ നൽകുന്നു. ചന്ദന കള്ളക്കടത്ത് പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആര്യ, ആര്യ-2 എന്നീ ചിത്രങ്ങൾക്കുശേഷം സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഹൈലൈറ്റ്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ കന്നട നടൻ ഡോളർ ധനഞ്ജയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. തെലുങ്കിൽ ഒരുങ്ങുന്ന പുഷ്പ മലയാളം,തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്യും.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.