ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സൂപ്പർ സംവിധായകനായ നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രം ഈ വരുന്ന ക്രിസ്മസിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ ആദ്യ ഒറ്റിറ്റി റിലീസ് ആയെത്തുന്ന ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. അത് കൂടാതെ ഇതിന്റെ പോസ്റ്ററുകൾ, നാദിർഷ രചിച്ചു ഈണം പകർന്നു ദിലീപ് ആലപിച്ച നാരങ്ങ മിട്ടായി എന്ന ഗാനം എന്നിവയും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പുന്നാര പൂങ്കാറ്റിൽ എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളത്തിന്റെ ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സുജേഷ് ഹരി വരികൾ എഴുതിയ ഈ ഗാനത്തിനും ഈണം പകർന്നിരിക്കുന്നത് നാദിർഷ തന്നെയാണ്. അതിമനോഹരമായ ഈ ഗാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ്.
ഈ വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നത് പണ്ടത്തെ സരസനായ ദിലീപിനെ വീണ്ടും കണ്ടു എന്നാണ്. ദിലീപിന്റെ ഒരു പക്കാ കോമഡി ഫാമിലി എന്റെർറ്റൈനെർ പുറത്തു വന്നിട്ട് ഇപ്പോൾ കുറെ വർഷങ്ങൾ ആയി എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഒരു കിടിലൻ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ കേശു ഈ വീടിന്റെ നാഥൻ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നു തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷ. ദിലീപിനൊപ്പം വിന്റേജ് ഉർവശിയെയും ഈ ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. ഇവർ രണ്ടു പേരുടെയും കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേതു എന്നാണ് സൂചന. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ മികച്ച ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും അഭിനയിച്ച ഈ ചിത്രം ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. അനിൽ നായർ ക്യാമറ ചലിപ്പിച്ച കേശു ഈ വീടിന്റെ നാഥൻ എഡിറ്റ് ചെയ്തത് സാജൻ ആണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.