ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം നിരോധിക്കണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മഥുരയിലെ പുരോഹിതന്മാർ. മധുബന്‍ മേം രാധികാ നാച്ചെ എന്ന ഗാനരംഗത്തിലെ സണ്ണിയുടെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ഇവരുടെ പ്രധാന ആരോപണം. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍, ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ തന്റെ പുതിയ ആൽബത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രസ്തുത ആല്‍ബം നിരോധിച്ച്, ഈ നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പരാതിയുമായി കോടതിയെ സമീപിക്കുമെന്നാണ് പുരോഹിതന്മാർ പറയുന്നത്. വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് ആണ് ഈ കാര്യം വ്യക്തമാക്കി കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്.
നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അവരുടെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബൻ എന്ന ആൽബം റിലീസ് ചെയ്തത്. കനിക കപൂറും അരിന്ദം ചക്രവർത്തിയും ചേർന്നാണ് ഈ ആൽബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നതു. ഭഗവാൻ ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികൾ ആണ് ഈ ഗാനത്തിൽ ഉള്ളത്. എന്നാൽ അവയെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കിയതിന് എതിരെയാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്. ഈ വീഡിയോക്ക് താഴേയും ഒട്ടേറെ പേർ സണ്ണി ലിയോണിന് എതിരെ പ്രതിഷേധവുമായി എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. സാരേഗാമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തു വന്നിരിക്കുന്ന ഈ സോങ് വീഡിയോക്ക് ഇതിനോടകം 94 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.