പ്രശസ്ത മലയാള താരം ഷറഫുദീൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. പ്രിയദർശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായി ഷറഫുദീനെത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ട് ദിവസം മുൻപാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്. ആന്റണി സോണി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ കൂടാതെ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവിടെയും താമസിച്ചെത്തുന്ന പ്രിയദർശനായി ഷറഫുദീനെത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത് പ്രേക്ഷകർക്ക് ഒട്ടേറെ ചിരിക്കാനുള്ള വക ഈ ചിത്രം നൽകുമെന്നാണ്. ഏറെ ശ്രദ്ധ നേടിയ മഞ്ജു വാര്യർ- ഷെയിൻ നിഗം ചിത്രം C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. സന്തോഷ് ത്രിവിക്രമനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി എം ഉണ്ണികൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ജോയലും സംഗീതം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബംബീനോയുമാണ്. വൗ സിനിമാസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സരേഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഇതിന്റെ ട്രൈലെർ ഇതിനോടകം അഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയെടുത്തിരിക്കുന്നതു. സു സു സുധി വാത്മീകം, ചതുർമുഖം, പുണ്യാളൻ അഗർബത്തീസ് എന്നീ സൂപ്പർ ഹിറ്റുകൾ രചിച്ചതും ഈ ചിത്രത്തിന്റെ രചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.