[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യക്ക് നന്ദി പറയുന്നു; എന്ത്‌കൊണ്ടാണ് നന്ദി പറഞ്ഞതെന്നു വിക്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും; ലോകേഷ് കനകരാജ്..!

ഇന്നലെയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രൈലെർ ലോഞ്ചും നടന്നത്. മാനഗരം, കൈതി, മാസ്റ്റർ എന്നീ വലിയ ഹിറ്റുകൾക്കു ശേഷം ലോകേഷ് ഒരുക്കിയ ചിത്രമാണിത്. ഉലകനായകൻ കമൽ ഹാസൻ നായകനായെത്തിയ ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. താരസമ്പന്നമായ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ഈ ചിത്രത്തിൽ ഒരതിഥി വേഷം ചെയ്യുന്ന സൂര്യക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ലോകേഷ് സംസാരിച്ചത്. താൻ എന്തുകൊണ്ടാണ് സൂര്യക്ക് നന്ദി പറയുന്നതെന്നും, വിക്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമെന്നാണ് ലോകേഷ് ആരാധകരോടും സിനിമാ പ്രേമികളോടും പറയുന്നത്. ഈ ചിത്രത്തിൽ സൂര്യ ഉണ്ടെന്നത് രഹസ്യമാക്കി വെക്കാനാണ് ആഗ്രഹിച്ചതെന്നും, എന്നാൽ ആ വിവരം ലീക്കായ സ്ഥിതിക്ക് ഇനി ഒളിച്ചു വെച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവർക്കൊപ്പം ഒരു വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കമൽഹാസന് പുറമെ മലയാള യുവ താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റു താരങ്ങൾ. ജൂൺ മൂന്നിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. ത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ഈ ആക്ഷൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.