1994 ഇൽ റിലീസ് ചെയ്ത മോഹൻലാൽ- പ്രിയദർശൻ ചിത്രമാണ് മിന്നാരം. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ കോമഡി രംഗങ്ങളും ഇതിലെ ഗാനങ്ങളുമെല്ലാം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാണ്. ഇപ്പോഴിതാ, ഈ മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കുമായി എത്തുകയാണ് പ്രിയദർശൻ. ഹംഗാമ 2 എന്ന പേരിൽ വരുന്ന ഈ ചിത്രം ജൂലൈ അവസാനം ഡിസ്‌നി ഹോട്ട് സ്റ്റാർ റിലീസ് ആയാണ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഇതിന്റെ ട്രയ്ലർ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ട്രയ്ലർ കണ്ടപ്പോഴാണ് ഇത് മിന്നാരം റീമേക് ആണെന്ന് ഏവർക്കും മനസ്സിലായത്. വർഷങ്ങൾക്ക് മുൻപ് ബോളിവുഡിൽ തരംഗമായി മാറിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രിയദർശൻ ഒരുക്കിയ ഹംഗാമ. അക്ഷയ് ഖന്ന, അഫ്താബ്, പരേഷ് രാവൽ എന്നിവർ വേഷമിട്ട ആ ചിത്രം പ്രിയദർശന്റെ തന്നെ മോഹൻലാൽ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക് ആയിരുന്നു.
30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാര്‍ ഹംഗാമ 2 എന്ന ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. ജൂലൈ 23ന് നു ആണ് ഈ ചിത്രത്തിന്റെ പ്രീമിയർ. മിന്നാരത്തിൽ ജഗതി അവതരിപ്പിച്ച ഉണ്ണുണ്ണിയായി ഹിന്ദിയിൽ പരേഷ് റാവൽ എത്തുന്നു. അതുപോലെ ജഗതിയുടെ ഭാര്യാ കഥാപാത്രത്തെ ഹിന്ദിയിലേക്ക് വരുമ്പോൾ ശിൽപാ ഷെട്ടി ആണ് അവതരിപ്പിക്കുന്നത്. മണിയൻ പിള്ള രാജുവിന്റെ വേഷം രാജ്പാൽ യാദവ് ചെയ്യുമ്പോൾ മോഹൻലാൽ, ശോഭന എന്നിവർ അവതരിപ്പിച്ച ബോബി, നീന എന്നിവരെ അവതരിപ്പിക്കുന്നത് മീസാൻ- പ്രണിത ജോഡി ആണ്. ആറു വർഷത്തിന് ശേഷം പ്രിയദർശൻ ഒരുക്കിയ ഹിന്ദി ചിത്രമാണ് ഹംഗാമ 2. അതേ സമയം അദ്ദേഹം ഒരുക്കിയ ബ്രഹ്മാണ്ഡ മലയാള ചിത്രം മരക്കാർ, ഓണം റിലീസ് ആയി ആഗസ്റ്റ് 12 നു റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.