മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി പ്രിയ പ്രകാശ് വാര്യർ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ചെക്ക്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഗാനവും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഒരു പ്രമോ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നിതിനും പ്രിയ വാര്യറുമായുള്ള പ്രണയ നിമിഷങ്ങളാണ് ആ ഗാനത്തിന്റെ പ്രമോ വീഡിയോയിൽ ഉണ്ടായിരുന്നത്. യൂട്യൂബിൽ ഹിറ്റായി മാറിയ ആ പ്രമോ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ മറ്റൊരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ബീച്ച് ഡാൻസും റൊമാന്റിക് രംഗങ്ങളും മനോഹരമായി തന്നെ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 49 സെക്കൻഡ് മാത്രമുള്ള ഈ പ്രമോ വീഡിയോ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. പ്രിയ വാര്യറുടെ ഗ്ലാമർ നൃത്തവും റൊമാന്റിക് രംഗങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ദേശീയ അവാര്‍ഡ് ജേതാവ് ചന്ദ്ര ശേഖര്‍ യെലെറ്റിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ രാകുല്‍ പ്രീത് സിങ്ങും പ്രധാന കഥാപത്രമായി എത്തുന്നു. ഒരു ഇന്റലിൻന്റ്ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം മാർച്ച് 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഈ ചിത്രം വലിയ വിജയം ആവുകയാണെങ്കിൽ മലയാളത്തിനു പുറമേ തെലുങ്കിലും പ്രിയ വാര്യർക്ക് ചുവടുറപ്പിക്കാൻ കഴിയും. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് മോഡലിങ്ങിലൂടെയും അന്യഭാഷാ ചിത്രങ്ങളിലൂടെയും ഏറെ ശ്രദ്ധേയയായി. ഒരുമാസം മുമ്പ് പുറത്തിറങ്ങിയ പ്രിയ വാര്യറുടെ ഐറ്റം ഡാൻസും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. തെലുങ്ക് ഗാനത്തിലാണ് പ്രിയ വാര്യർ ഏവരെയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെട്ടത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.