സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ‘വിമാനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് നവാഗതനായ പ്രദീപ് നായര്‍ ആണ്. ജന്മനാ മൂകനും ബധിരനുമായ സജി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തന്റെ കഴിവ് കൊണ്ട് സ്വന്തമായി വിമാനം നിര്‍മ്മിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
മുൻപ് പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകളെല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ടീസറിനും ഏറെ പ്രത്യേകതകളുണ്ട്. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ടീസര്‍ വൈകിട്ട് നാല് മണി കഴിഞ്ഞു ഏഴ് മിനിറ്റ് ആയപ്പോഴാണ് പുറത്തിറങ്ങിയത്. റൈറ്റ് ബ്രദേഴ്സ് ആദ്യത്തെ വിമാനം പറപ്പിച്ചത് 47 മിനിറ്റായിരുന്നു. ഈ സമയത്തിന്റെ പശ്ചാത്തലത്തിലാണ് ടീസറിന്റെ ദൈർഘ്യവും ടീസർ റിലീസ് ചെയ്‌ത സമയവും തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന.
പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. അലൻസിയർ, നെടുമുടി വേണു, പി ബാലചന്ദ്രൻ, ശാന്തി കൃഷ്‌ണ, സുധീർ കരമന തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു.
വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. ഈ കഥാപാത്രത്തിന് വേണ്ടി താരം പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.