സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ ജനഗണമന എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്തു. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഒരു രംഗമാണ് ഇതിന്റെ ആദ്യം പുറത്തു വിട്ട ടീസറിൽ നമ്മൾ കണ്ടത്. അതുപോലെ ഇപ്പോൾ പുറത്തു വന്ന ദൈർഘ്യമേറിയ ട്രൈലറിൽ ഉള്ളതും ഇതിന്റെ രണ്ടാം ഭാഗത്തിലെ ഒരു സീൻ ആണ്. ആദ്യമായി ആണ് ഇന്ത്യൻ സിനിമയിൽ തന്നെ ട്രൈലെർ റിലീസിൽ ഇങ്ങനെ ഒരു പരീക്ഷണം നടക്കുന്നത്. ചിത്രത്തിലെ ഒരു സീൻ മുഴുവനായി ആണ് ഇപ്പോൾ ട്രൈലെർ ആയി പുറത്തു വിട്ടിരിക്കുന്നത്. ക്വീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ്. ഇതിന്റെ ടീസറിലെ ഡയലോഗ് സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ട്രയ്ലറിലെ ഡയലോഗുകളും ട്രെൻഡിങ് ആവുകയാണ്. ഇതിനോടകം 17 ലക്ഷം കാഴ്ചക്കാരെയാണ് ഈ ട്രയ്ലറിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്.
ഏപ്രിൽ ഇരുപത്തിയെട്ടിന് ഈദ് റിലീസ് ആയാണ് ജനഗണമന റിലീസ് ചെയ്യുക. പാൻ ഇന്ത്യൻ ചിത്രമായി ആഗോള റിലീസ് ആയാണ് ഏപ്രിൽ ഇരുപത്തിയെട്ടിന് എത്തുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഷാരിസ് മുഹമ്മദ് ആണ്. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീജിത്ത് സാരംഗ്, ഇതിനു സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല എന്ന മഹാത്മ ഗാന്ധിയുടെ വാചകം കുറിച്ച് കൊണ്ടാണ് നേരത്തെ ഇതിന്റെ റിലീസ് പ്രഖ്യാപന പോസ്റ്റർ പൃഥ്വിരാജ് പുറത്തു വിട്ടിരുന്നത്. മമത മോഹൻദാസ്, സിദ്ദിഖ്, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.