ഇത്തവണത്തെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് നടന്നത് ഖത്തറിൽ വെച്ചാണ്. മലയാളത്തിൽ നിന്ന് പ്രധാന അവാർഡുകൾ നേടിയ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ് എന്നിവർ കഴിഞ്ഞ ദിവസം അവാർഡുകൾ സ്വീകരിക്കാൻ അവിടെ എത്തിയിരുന്നു. ക്രിട്ടിക്സ് ചോയ്സ് ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയ പൃഥ്വിരാജ് പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളാ ജനതയ്ക്ക് വേണ്ടി ഗൾഫ് നിവാസികളോട് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നാളെ എന്ന സ്വപ്നം പോലും കാണാൻ കഴിയാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒരുപാട് ആളുകൾ ഇന്ന് കേരളത്തിൽ ഉണ്ടെന്നും അവരെ കഴിയും വിധം സഹായിക്കണം എന്നും പൃഥ്വിരാജ് അഭ്യർത്ഥിച്ചു.
മലയാള സിനിമയിൽ നിന്ന് തങ്ങൾ എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട് എന്നും എന്നാൽ അത് മതിയാവില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. ഏതൊക്കെ രീതിയിൽ, എങ്ങനെയൊക്കെ സഹായങ്ങൾ കേരളത്തിൽ എത്തിക്കാം എന്നതിനെ കുറിച്ചും, എന്തൊക്കെ സഹായങ്ങൾ ആണ് വേണ്ടത് എന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ ലാലേട്ടന്റേയോ തന്റേയോ ടോവിനോയുടേയോ, അമ്മ അസ്സോസിയേഷന്റെയോ ഒക്കെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിച്ചാൽ ലഭിക്കും എന്നും പൃഥ്വിരാജ് പറഞ്ഞു. രണ്ടു ലക്ഷത്തിൽ അധികം ആളുകൾ ഈ ദുരന്തത്തിൽ ബാധിക്കപ്പെട്ടിട്ടുണ്ട് എന്നും അതുകൊണ്ട് തന്റെ ഈ വാക്കുകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാവരും അവരെ സഹായിക്കാൻ മുന്നോട്ടു വരണം എന്നും പൃഥ്വിരാജ് അപേക്ഷിച്ചു. ഇന്നലെ പോപ്പുലർ ചോയ്സ് ബെസ്റ്റ് ആക്ടർ അവാർഡ് ടോവിനോയും മോസ്റ്റ് പോപ്പുലർ സ്റ്റാർ ഇൻ ദി മിഡിൽ ഈസ്റ്റ് അവാർഡ് മോഹൻലാലും ഏറ്റു വാങ്ങി.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.