[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ലംബോർഗിനിയിലും പോർഷെയിലും ചീറി പാഞ്ഞു ദുൽഖറും പൃഥ്‌വിയും; താരങ്ങളുടെ മത്സര ഓട്ടത്തിന്റെ വീഡിയോ വൈറലാവുന്നു..!

മലയാള സിനിമയിലെ യുവ താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. എന്നാൽ അത് ഇരുവരുടേയും സിനിമകളുമായി ബന്ധപ്പെട്ടല്ല എന്നതാണ് കൗതുകകരമായ കാര്യം. രണ്ടു ദിവസം മുൻപ് തങ്ങളുടെ ആഡംബര കാറുകളിൽ ഇരുവരും നടത്തിയ മത്സര ഓട്ടത്തിന്റെ വീഡിയോ വൈറലായതോടെയാണ് ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞതു. തന്റെ ലംബോർഗിനിയിൽ പൃഥ്വിരാജ് സുകുമാരനും പോർഷെയിൽ ദുൽഖർ സൽമാനുമാണ് കോട്ടയം- ഏറ്റുമാനൂർ- കൊച്ചി റൂട്ടിൽ ചീറി പാഞ്ഞത്. അവർ ചീറി പായുന്ന വീഡിയോ അവരുടെ പിന്നാലെ ബൈക്കിൽ പോയ യുവാക്കളാണ് മൊബൈലിൽ പകർത്തിയത്. പൃഥ്വിരാജ്, ദുൽഖർ എന്നിവർക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കാറുകളോടുള്ള പ്രിയം പ്രശസ്തമാണ്. അതേ പ്രിയം, മകൻ ദുൽഖർ സൽമാനുമുണ്ട് എന്നത് ഈ അടുത്തിടെ ദുൽഖറിന്റെ കാർ ശേഖരം കണ്ടപ്പോഴാണ് പ്രേക്ഷകർക്ക് മനസ്സിലായത്.

പൃഥ്വിരാജ് ആവട്ടെ. ഏറ്റവും വില കൂടിയ ലംബോർഗിനി മേടിച്ചതിന്റെ പേരിലും, കേരളത്തിലെ റോഡുകൾ മോശമായത് കൊണ്ട് ലംബോർഗിനി നിരത്തിലിറക്കാൻ ആവുന്നില്ലയെന്നു അമ്മ മല്ലിക സുകുമാരൻ പറഞ്ഞതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ നിന്ന് ഏറെ ട്രോളുകൾ വാങ്ങി കൂട്ടിയ വ്യക്തിയുമാണ്. കറുത്ത ലംബോർഗിനിയിൽ പാഞ്ഞത് പൃഥ്വിരാജ് സുകുമാരൻ ആണെന്നും ചുവപ്പു പോർഷെയിൽ പോയത് ദുൽകർ സൽമാൻ ആണെന്നും വീഡിയോ പകർത്തിയ യുവാക്കൾ ആണ് പറയുന്നത്. വീഡിയോയിൽ ഇരുവരുടേയും മുഖം വ്യക്തമല്ല. ഏതായാലും ഈ വീഡിയോ താരങ്ങളുടെ ഫാൻസ്‌ ക്ലബ് പേജുകൾ വരെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.