പ്രശസ്ത മലയാളി നടിയായ അനുപമ പരമേശ്വരൻ അഭിനയിച്ച ഏറ്റവും പുതിയ തെലുങ്കു ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരുപിടി ശ്രദ്ധേയ ചിത്രങ്ങൾ ചെയ്ത അനുപമ ഗ്ലാമറസ് ആയാണ് അവിടെ എത്താറുള്ളത്. അനുപമയുടെ പുതിയ തെലുങ്കു ചിത്രമായ റൗഡി ബോയ്സിലെ ഒരു ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ലിപ് ലോക്ക് അടക്കം വളരെ ഇഴുകി ചേർന്നുള്ള പ്രണയ രംഗങ്ങൾ ആണ് അനുപമ ഈ ഗാനത്തിൽ ചെയ്തിരിക്കുന്നത്. പ്രേമേ ആകാശമായതേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ശ്രീമണിയും പാടിയത് ജസ്പ്രീത് ജാസുമാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മധിയും എഡിറ്റിംഗ് ചെയ്യുന്നത് മധുവും ആണ്. ഹർഷ കോനുഗണ്ടി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനരംഗത്തിലൊക്കെ വളരെ ഗ്ലാമറസ് ആയാണ് അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്.
ആശിഷ് റെഡ്‌ഡി എന്ന നവാഗതൻ നായക വേഷത്തിലെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. ഒരു ക്യാമ്പസ് ഡ്രാമ എന്ന് പറയാവുന്ന ഈ ചിത്രം ദിൽ രാജു, ശിരിഷ്, ഹര്ഷിത് റെഡ്‌ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവിന്റെ അനന്തരവൻ കൂടിയാണ് ഇതിലെ നായകനായ ആശിഷ് റെഡ്‌ഡി. പ്രേമം എന്ന നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാള സിനിമയിലാണ് അനുപമ പരമേശ്വരൻ നായികയായി അരങ്ങേറ്റം കുറിച്ചത് എങ്കിലും, ഈ നടി കൂടുതൽ നായികയായി എത്തിയതും ശ്രദ്ധ നേടിയതും തമിഴ്, തെലുങ്കു ഭാഷകളിൽ ആണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.