കെജിഎഫ് എന്ന സൂപ്പർ ഹിറ്റ്നു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ ട്രൈലെർ റിലീസായി. തെലുങ് ട്രൈലെർ റിലീസായി ഒരു ദിവസം പിന്നിടുമ്പോൾ 34 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്. കൂടാതെ തമിഴ് ട്രെയിലറിന് 9 മില്യണും മലയാളം ട്രൈലെർ 9 മില്യണൻ കാഴ്ചക്കാരും ,കന്നഡ ട്രെയിലറിന് 10 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ സലാർ തരംഗമാകുകയാണ്.
തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബ്രാൻഡ് നെയിം ആണ് മലയാളികൾക്ക് പൃഥ്വിരാജ് സുകുമാരൻ.
ട്രെയിലർ ഇറങ്ങിയതോടെ പൃഥ്വിരാജ്- പ്രഭാസ് ആരാധകർ ആവേശത്തിലാണ്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ് മേക്കർ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം എന്നീ കാര്യങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ചിത്രത്തിലുള്ള പ്രതീക്ഷയും വാനോളമാണ് ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം”സലാർ” ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷൻ ചിത്രമായാണ് “സലാർ” ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമായിരിക്കും സലാർ.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും , പോസ്റ്റേഴ്സിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വർധരാജ മന്നാർ. കൊടും ശത്രുക്കളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സാലർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രമാണ് സലാർ. രണ്ട് ഭാഗങ്ങളായുള്ള ചിത്രമായിട്ടാണ് സലാർ എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1-സീസ് ഫയർ ലുടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തും.
സലാറിൽ പ്രഭാസ് – പൃഥ്വിരാജ് സുകുമാരൻ, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഒ. മഞ്ജു ഗോപിനാഥ്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.