മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രണവ് മോഹൻലാൽ. എന്നാൽ സിനിമക്കും അപ്പുറം യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ, ഒരു സഞ്ചാരി എന്ന നിലയിലും അതുപോലെ ജീവിതത്തിൽ വെച്ച് പുലർത്തുന്ന ലാളിത്യവും വിനയവും കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയ ആളാണ്. പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഓരോ വീഡിയോയും അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ആണ് വൈറലാവുന്നതു. ഈ അടുത്തിടെ മണാലിയിൽ ഒറ്റയ്ക്ക് യാത്ര നടത്തുന്ന പ്രണവിന്റെ വീഡിയോ വമ്പൻ പ്രചാരം നേടിയിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് കടലിൽ പെട്ട് പോയ ഒരു തെരുവ് നായയെ പ്രണവ് രക്ഷിക്കുന്ന വീഡിയോ ആണ്. കരയിൽ കണ്ടു നിന്ന ആരോ പകർത്തിയ ആ വീഡിയോ ഇപ്പോൾ വൻ ഹിറ്റാണ്. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ആദ്യം കാണുന്നത് കടലിൽ നിന്നും നീന്തി വരുന്ന പ്രണവിനെ ആണ്.
കുറെ നീന്തി പ്രണവ് കരയോട് അടുക്കുമ്പോൾ ആണ് പ്രണവിന്റെ കയ്യിൽ ഒരു നായയെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിക്കുകയും ശേഷം ഒന്ന് സംഭവിക്കാത്ത മട്ടിൽ നടന്നു പോവുകയുമാണ്. കരയിലെത്തിയ നായയാവട്ടെ ഉടനെ മറ്റു തെരുവ് നായ്കൾക്കൊപ്പം ചേർന്ന് പോവുകയും ചെയ്യും. മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ ദ കംപ്ലീറ്റ് ആക്ടർ എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അതിസാഹസികമായി പുഴയിൽ സംഘട്ടനം നടത്തി അഭിനയിച്ച നരൻ എന്ന ചിത്രത്തോട് ഉപമിച്ചു കൊണ്ട് റിയൽ ലൈഫ് നരൻ എന്ന് പറഞ്ഞാണ് ആരാധകർ ഈ വീഡിയോ ഷെയർ ചെയ്യുന്നത്. സഞ്ചാരം കൊണ്ട് ഏവരുടെയും മനസ്സിലിടം പിടിച്ച പ്രണവ്, ദുൽഖർ കഥാപാത്രമായ ചാർളിയെ ഓർമിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് റിയൽ ലൈഫ് ചാർളി എന്നും സോഷ്യൽ മീഡിയ പ്രണവിനെ വിശേഷിപ്പിക്കാറുണ്ട്. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം, പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് പ്രണവ് മോഹൻലാൽ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.