മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ഒരിക്കൽ കൂടി തന്റെ സാഹസികത കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുത്തനെയുള്ള വലിയൊരു പാറക്കെട്ടിലൂടെ പിടിച്ചു മുകളിലേക്ക് കയറുന്ന പ്രണവിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. സാഹസികതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ ആരാധകർ അപ്പു എന്ന് വിളിക്കുന്ന പ്രണവ്. മൂന്നു ചിത്രങ്ങളിൽ നായക വേഷം ചെയ്ത പ്രണവ് ഇതിനോടകം രണ്ടു ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച് മലയാളത്തിലെ മിന്നും താരമായി കഴിഞ്ഞു. അതിൽ തന്നെ ഹൃദയമെന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം അമ്പതു കോടി ക്ലബിലും ഇടം നേടി. ഇത്രയും ചെറിയ സമയം കൊണ്ട് ഒരു ചിത്രം അമ്പതു കോടി ക്ലബിലെത്തിച്ച ആദ്യ മലയാള താരം കൂടിയാണ് പ്രണവ് മോഹൻലാൽ.
അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ സ്‌ക്രീനിൽ ചെയ്തു കയ്യടി നേടുന്ന പ്രണവ്, ആദി എന്ന തന്റെ ആദ്യ ചിത്രത്തിലെ അതിഗംഭീര സംഘട്ടന രംഗങ്ങളിലൂടെ തന്നെ വലിയ ആരാധക വൃന്ദത്തെയാണ് നേടിയത്. ഏറെ അപകടം പിടിച്ച പാർക്കർ സംഘട്ടനം കൂടി തന്റെ ആദ്യ ചിത്രത്തിനായി പഠിച്ച പ്രണവ്, ലോകം മുഴുവൻ പല തവണ യാത്ര ചെയ്തിട്ടുള്ള ഒരു സഞ്ചാരി കൂടിയാണ്. പുസ്തകങ്ങളും ഫിലോസഫിയും യാത്രയും അതിനൊപ്പം സാഹസികതയും ഇഷ്ട്ടപെടുന്ന പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന അടുത്ത ചിത്രമേതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികളും പ്രണവ് ആരാധകരും. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ് എന്നിവയിൽ മാസ്റ്റർ ആണ് ഈ താരം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രണവ് പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.