മോഹൻലാൽ നായകനായ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്. മലയാളം കണ്ട ഏറ്റവും വലിയ ചിത്രമായ മരക്കാർ അഞ്ചു ഭാഷകളിൽ ആയി മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയി ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം ഹോൾഡ് ചെയ്ത ഈ ചിത്രം മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും അതുപോലെ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രത്തിന് ഉൾപ്പെടെയുള്ള മൂന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടിയെടുത്തു. മോഹൻലാലിനൊപ്പം വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സുഹാസിനി, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാബുരാജ്, ഹരീഷ് പേരാടി, മുകേഷ്, ഇന്നസെന്റ്, ഫാസിൽ, ഗണേഷ് കുമാർ, നന്ദു, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, ജി സുരേഷ് കുമാർ, എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകനും യുവ നടനുമായ പ്രണവ് മോഹൻലാലും അഭിനയിച്ചിട്ടുണ്ട്.
മോഹൻലാൽ കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി താൻ ആദ്യം സമീപിച്ചപ്പോൾ പ്രണവ് ഒഴിഞ്ഞു മാറി എന്നും, അങ്ങനെ പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ച പ്രണവിനെ താൻ സംസാരിച്ചു മനസ്സിലാക്കി ആണ് ഈ ചിത്രത്തിലേക്ക് കൊണ്ട് വന്നതെന്നും പ്രിയദർശൻ പറയുന്നു. കുഞ്ഞാലിയുടെ ചെറുപ്പമായ കുഞ്ഞു കുഞ്ഞാലിയെ അവതരിപ്പിക്കാൻ മറ്റൊരാളെ തനിക്കു സങ്കൽപ്പിക്കാൻ പോലും സാധിച്ചില്ല എന്നും പ്രിയദർശൻ പറയുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞപ്പോൾ വന്ന പ്രതികരണങ്ങൾ പറയുന്നത് പ്രണവ് മോഹൻലാൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നാണ്. ഇത് കൂടാതെ വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം ആണ് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.