മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രണവ് തന്‍റെ സാഹസിക വിനോദങ്ങളുടെയും യാത്രകളുടെയും വീഡിയോ എപ്പോഴും ആരാധകരമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ റീല്‍സുമായാണ് താരം എത്തിയിരിക്കുന്നത്. സാഹസിക വിനോദങ്ങള്‍ക്കിടെ പരാജയങ്ങളും സംഭവിക്കാം. തന്‍റെ അത്തരം നിമിഷങ്ങളെ ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാം എന്നാല്‍ പെര്‍ഫെക്റ്റ് നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്നാല്‍ ഇത് അത്ര പെര്‍ഫെക്റ്റ് അല്ലെന്ന മുന്നറിയിപ്പ് നല്‍കിയാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ ലൈക് ചെയ്തത്.
റോക്ക് ക്രൈമ്പിംഗ്, സ്കേറ്റിങ്, സംഘട്ടന രംഗങ്ങളും എല്ലാം ചേര്‍ത്ത് കോര്‍ത്തിണിക്കിയ വീഡിയോയില്‍ നിരന്തരം പരാജിതനാകുന്ന കാഴ്ച കാണാം. വ്യക്തിപരമായ വിശേഷങ്ങളൊക്കെ പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. കൂടുതലും അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന സാഹസികതയും യാത്രയും ഫോട്ടോഗ്രഫിയും സംഗീതവുമൊക്കെയാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമ രംഗത്തെത്തുന്നത്. ചിത്രത്തിലെ മികച്ച സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തതിന് താരത്തിന് പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. പ്രണവിന്‍റെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമായിരുന്നു. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഹൃദയം.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.