മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലിന്റെ മകൻ ആണ് പ്രണവ് മോഹൻലാൽ. അതിനൊപ്പം തന്നെ ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു യുവ നടൻ കൂടിയാണ് പ്രണവ്. ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ ഈ നടൻ നായകനായി അഭിനയിച്ച ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയവുമാക്കി. ജീത്തു ജോസഫ് ഒരുക്കിയ ആദി ആയിരുന്നു പ്രണവ് നായകനായ ആദ്യ ചിത്രം. അതിനു ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലും അഭിനയിച്ച പ്രണവ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം. മോഹൻലാൽ നായകനായ മരക്കാരിൽ അതിഥി വേഷമാണ് പ്രണവ് ചെയ്യുന്നത്. മരക്കാരും ഹൃദയവും തീയേറ്ററുകൾ തുറന്നാൽ വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ പ്രണവ് മോഹൻലാൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് വലിയ ഒരു സഞ്ചാരി എന്ന നിലയിലും അദ്ദേഹം ജീവിതത്തിൽ വെച്ച് പുലർത്തുന്ന എളിമയും ലാളിത്യവും കൊണ്ടാണ്. ഇന്ത്യയുടെ വിവിധ കോണുകളിൽ യാത്ര ചെയ്ത പ്രണവിന്റെ ചിത്രങ്ങളും വീഡിയോയും പ്രണവുമായി ഇടപഴകിയ ആളുകളുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ, മണാലിയിൽ നിന്ന് ഒരു മലയാളി പകർത്തിയ വീഡിയോ ആണ് വൈറൽ ആവുന്നത്. മണാലിയിലെ ഇടുങ്ങിയ വഴികളിലൂടെ വലിയ ബാഗും തോളിലേറ്റി നടന്നു നീങ്ങുന്ന പ്രണവ് എന്ന സഞ്ചാരിയെ ആണ് ആ വീഡിയോയിൽ കാണാൻ സാധിക്കുക. ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ പ്രണവ് ഒറ്റയ്ക്ക് ഒരു യാത്ര പോകും. ഹൃദയം എന്ന ചിത്രത്തിലെ തന്റെ ജോലികൾ തീർത്ത പ്രണവ് ഇപ്പോൾ മണാലിയിൽ ആണ്. നേരത്തെ ആദി പൂർത്തിയാക്കിയ സമയത്തു പ്രണവ് സന്ദർശിച്ചത് ഹിമാലയം ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.