ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് യുവ താരം ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ആദി എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ മലയാളത്തിന്റെ നായക നിരയിൽ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാൽ നായകനാവുന്ന ഈ ചിത്രം ഒരുക്കിയത് രാമലീല എന്ന വമ്പൻ വിജയം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ച അരുൺ ഗോപി ആണ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രത്തിന്റെ ടീസറിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്റെ അച്ഛനായ മോഹൻലാലിൻറെ കരിയറിൽ അദ്ദേഹം അവതരിപ്പിച്ച ഏറ്റവും മാസ്സ് ഡയലോഗുകളിൽ ഒന്നായ ആടുതോമയുടെ ഡയലോഗ് പ്രണവ് പറയുന്നു എന്നതാണ്.
ആരാധകരെ ആവേശം കൊള്ളിക്കുന്ന ഈ ടീസർ റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ഇന്ന് രാവിലെ ലൂസിഫറിന്റെ മെഗാ മാസ്സ് ടീസർ കണ്ടു മതിമറന്ന ആരാധകർക്ക് ഇരട്ടി മധുരം പകരുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ. അരുൺ ഗോപി തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രണ്ടു ദിവസം മുൻപ് റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തു. പുതുമുഖം റേച്ചൽ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കിയത് പീറ്റർ ഹെയ്‌നും സുപ്രീം സുന്ദറും ചേർന്നാണ്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് അഭിനന്ദം രാമാനുജനും എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷനുമാണ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.