മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. 2017 ഇൽ പകർത്തിയ ഒരു വീഡിയോ ആണിതെന്നും പ്രണവ് അതിനൊപ്പം ചേർത്തിട്ടുണ്ട്. 2017 ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവ് മോഹൻലാലിനെ ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുക. സാഹസികതയുടെ കാര്യത്തിൽ പ്രണവ് മറ്റൊരു തലത്തിൽ ആണെന്ന് അദ്ദേത്തിന്റെ ആദ്യ ചിത്രമായ ആദിയിലെ സംഘട്ടന രംഗങ്ങൾ തന്നെ നമുക്ക് കാണിച്ചു തന്നതാണ്. ഏറെ അപകടം പിടിച്ച പാർക്കർ സംഘട്ടന രംഗങ്ങൾ ആണ് പ്രണവ് അതിൽ ചെയ്തത്. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുള്ള പ്രണവ് തന്റെ യാത്രകളുടെ പേരിലും ഏറെ പ്രശസ്തനാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രണവ് പ്രേക്ഷകർക്കും ആരാധകർക്കും ഇപ്പോഴും ഒരത്ഭുതമാണ്.
താരപദവിയുടെ വെള്ളിവെളിച്ചത്തിൽ നിന്നൊക്കെ മാറി, ഒരു സാധാരണ മനുഷ്യനെ പോലെ സഞ്ചരിക്കാനാഗ്രഹിക്കുന്ന പ്രണവ് നായകനായി അഭിനയിച്ച മൂന്നു ചിത്രങ്ങളിൽ രണ്ടും ബ്ലോക്ക്ബസ്റ്റർ ആണ്. പ്രണവിന്റെ ഏറ്റവും പുതിയ റിലീസ് ആയിരുന്ന ഹൃദയം ആഗോള കളക്ഷൻ അന്പത്തിയഞ്ചു കോടിയും പിന്നിട്ടു മെഗാ വിജയമാണ് നേടിയത്. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം പ്രണവ് എന്ന അഭിനേതാവിനും വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. ഇനി പ്രണവ് ചെയ്യാൻ പോകുന്ന ചിത്രമേതാണെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതറിയുവാനുള്ള ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകരും ആരാധകരും. ഈ അടുത്തിടെ ഒരു ഹിമാലയൻ യാത്രയിൽ ആയിരുന്ന പ്രണവ് അവിടെ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.