മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഒരുപാട് പോസ്റ്ററുകളും, മാഷപ്പുകളും, ട്രിബ്യുട്ട് വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. സംവിധായകൻ പ്രമോദ് പപ്പൻ ഒരുക്കിയിരിക്കുന്ന ഒരു ബർത്ത് ഡേ സ്‌പെഷ്യൽ ട്രിബ്യുട്ട് സോങ്ങാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക് വിഡിയോയാണ് പ്രമോദ് പപ്പൻ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ പൈന്റിങ്ങിന് പ്രാധാന്യം നൽകിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പ്രൊമോദ് പപ്പൻ തന്നെയാണ് ഡിജിറ്റൽ പെയിന്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. മ്യൂസിക് വിഡിയോയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്. വരികൾ രചിച്ചിരിക്കുന്നത് എം.ഡി രാജേന്ദ്രനാണ്.
ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു ഗാനം തന്നെയാണ് പ്രമോദ് പപ്പനും കൂട്ടരും ഒരുക്കിയിരിക്കുന്നത്. കലാഭൈരവൻ എന്നാണ് മ്യൂസിക് വിഡിയോയ്ക്ക് ടൈറ്റിൽ നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരുപാട് വേഷ പകർച്ചകൾ മ്യൂസിക് വിഡിയോയിൽ കാണാൻ സാധിക്കും. ഒരിപാട് സെലിബ്രിറ്റിസ് ഇതിനോടകം മ്യൂസിക് വിഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടാണ് മമ്മൂട്ടി-പ്രമോദ് പപ്പൻ എന്നിവരുടേത്. 2004 ൽ മമ്മൂട്ടി ചിത്രത്തിലൂടെയാണ് പ്രമോദ് പപ്പൻ സംവിധായകന്റെ കുപ്പായം അണിയുന്നത്. മമ്മൂട്ടിയുടെ വജ്രം, തസ്ക്കരവീരൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രമോദ് പപ്പനാണ്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുവാൻ വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.