പ്രശസ്ത നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ഇതിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവയെല്ലാം നേരത്തെ തന്നെ പുറത്തുവന്നു സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അതീവ രസകരമായ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിരിവിരുന്നു തന്നെയാവും ഈ ചിത്രമെന്ന സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ദിലീഷ് പോത്തൻ , മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ കണ്ണു കൊണ്ടു നുള്ളി എന്ന മനോഹരഗാനം കുറച്ചു നാൾ മുന്നേ പുറത്തു വന്നു വലിയ ശ്രദ്ധ നേടിയിരുന്നു. ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
പുതുമുഖം മാളവിക മനോജ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ എന്നിവരും, അതുപോലെ നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും അഭിനയിച്ചിരിക്കുന്നു. ജൂൺ പതിനേഴിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ സംവിധാന സംരംഭമാണ് പ്രകാശൻ പറക്കട്ടെ. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗുരു പ്രസാദ്, എഡിറ്റ് ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ എന്നിവരാണ്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.