[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ റോഷാക്ക് പുത്തൻ അപ്‌ഡേറ്റ് എത്തി

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം കെട്ട്യോളാണെന്റെ മാലാഖ സംവിധാനം ചെയ്ത നിസാം ബഷീറാണ് ഈ ചിത്രമൊരുക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടിയുടെ മുഖം ഒരു കവറിട്ടു മറച്ചു, അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിലായിരുന്നു ആ പോസ്റ്റർ ഡിസൈൻ ചെയ്തിരുന്നത്. പോസ്റ്റർ റിലീസ് ചെയ്തു കുറച്ചു നാളിനു ശേഷം ആ പോസ്റ്റർ ഉണ്ടാക്കിയ ഫോട്ടോഷൂട്ട് വീഡിയോയും മമ്മൂട്ടി പുറത്തുവിട്ടിരുന്നു. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി അണിയറ പ്രവർത്തകർ ദുബായിലേക്ക് പോവുകയാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഓണം റിലീസായി നിശ്ചയിച്ചിരുന്ന ഈ ചിത്രം ഇനി ഒക്ടോബർ റിലീസായി വരാനാണ് സാധ്യതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായൊരുക്കുന്ന റോഷാക്കിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നീ സാങ്കേതിക പ്രവർത്തകരാണ്. സമീർ അബ്ദുൽ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഇതിനോടകം വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.