സൂപ്പർ ഹിറ്റ് സംവിധായകനും നടനും നൃത്ത സംവിധായകനുമായ പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഗീര. നേരത്തെ പുറത്തു വന്ന ഈ ചിത്രത്തിന്റെ ആദ്യ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ആക്ഷനും ഗ്ലാമറിനും നൃത്തത്തിനുമെല്ലാം തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു പക്കാ മാസ്സ് മസാല ത്രില്ലർ ചിത്രമായാണ് ബഗീര ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഒട്ടേറെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഇതിൽ പ്രഭുദേവ എത്തുന്നതെന്നും ഈ ട്രൈലെർ കാണിച്ചു തരുന്നുണ്ട്. പ്രഭുദേവയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായാണ് ബഗീര ഒരുക്കിയിരിക്കുന്നത്.
ആദിക് രവിചന്ദ്രൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭരതൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആർ വി ഭരതൻ ആണ്. പ്രഭുദേവയോടൊപ്പം അമൈറ ദസ്തൂർ, രമ്യ നമ്പീശൻ, ജനനി അയ്യർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ, സായ് കുമാർ, നാസർ, പ്രഗതി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ഗണേശൻ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സെൽവ കുമാർ എസ് കെ, അഭിനന്ദം രാമാനുജൻ എന്നിവരാണ്. റൂബൻ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് രാജശേഖർ മാസ്റ്റർ, അൻപ്- അറിവ് ടീം എന്നിവരാണ് സംഘട്ടനം ഒരുക്കിയത്. രാജു സുന്ദരം, ബാബ ഭാസ്കർ എന്നിവരാണ് ഈ ചിത്രത്തിന്റെ നൃത്ത സംവിധായകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.