ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പിന്റെ കളർഫുൾ ടീസർ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ഫാമിലി എന്റെർറ്റൈനെർ പേട്ടറാപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.ജെ. സിനുവാണ്.
വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്.ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന പേട്ടാറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു.
നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://youtu.be/2Rq6aszRoLI
പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ
മേക്കപ്പ് :അബ്ദുൾ റഹ്മാൻ,
കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്
സ്റ്റണ്ട് :ദിനേശ് കാശി,വിക്കി മാസ്റ്റർ,
ലിറിക്സ് :വിവേക്,മദൻ ഖർക്കി
ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ ,
കോ ഡയറക്ടർ: അഞ്ജു വിജയ്,
ഡിസൈൻ: യെല്ലോ ടൂത്ത്,
സ്റ്റിൽസ് : സായ്സന്തോഷ്, പി ആർ ഓ : പ്രതീഷ് ശേഖർ.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.