സൂപ്പർ താരം ബിജു മേനോൻ, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ലളിതം സുന്ദരം റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് പതിനെട്ടിന് ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനു വേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഒരു ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ വീഡിയോ നേടുന്നത്. ഈ ഗാനം ഇന്ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഈ ഗാനം റിലീസ് ചെയ്യുന്നതു. നേരത്തെ ഇതിലെ മേഘജാലകം എന്ന് തുടങ്ങുന്ന ഒരു ഗാനം റിലീസ് ചെയ്തിരുന്നു. നജിം അർഷാദ് ആണ് ആ ഗാനം ആലപിച്ചത്.
സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും അഭിനയിച്ച ഈ ചിത്രം, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്,സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ,കൊച്ചുമോൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രമോദ് മോഹൻ തിരക്കഥ, സംഭാഷണങ്ങൾ എന്നിവയെഴുതിയ ഈ ചിത്രത്തിന്റെ എഡിറ്റർ ലിജോ പോളും ഇതിനു സംഗീതമൊരുക്കിയത് ബിജിബാലുമാണ്. ഒരു ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ്. കണ്ണെഴുതി പൊട്ടും തൊട്ടിനു ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ലളിതം സുന്ദരം.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.