എന്ജോയ് എഞ്ചമി എന്ന ഗാനം രചിച്ചു ആലപിച്ച അറിവ് എന്ന ഗായകൻ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ഇത്തവണ സൂര്യ നായകനായി എത്തുന്ന ജയ് ഭീം എന്ന ചിത്രത്തിലെ ഗാനമാണ് സൂപ്പർ ഹിറ്റാവുന്നതു. അറിവ് തന്നെ വരികൾ എഴുതി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷോൺ റോൾഡൻ ആണ്. പവർ എന്നാണ് ഈ ഗാനത്തിന് നൽകിയിരിക്കുന്ന പേര്. ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ടു ദിവസം മുൻപ് പുറത്തു വന്ന ഈ ഗാനം ഇതിനോടകം ഒരു മില്യണിലധികം കാഴ്ചക്കാരെയാണ് നേടിയെടുത്തത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തിലുള്ള ഒരു സിനിമയാണ്. ഇതിന്റെ ട്രൈലെർ മികച്ച ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു.
ദീപാവലി റിലീസ് ആയി നവംബര്‍ 2 ന് ചിത്രം എത്തുമെന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്. മലയാളി താരം രജിഷാ വിജയൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ധനുഷ് നായകനായ കര്‍ണ്ണനിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മണികണ്ഠൻ ആണ്. മലയാളത്തിൽ നിന്ന് ലിജോമോള് ജോസും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഫിലോമിൻ രാജ് ആണ്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില് നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
This website uses cookies.