മെഗാസ്റ്റാറിന്റെ പുതിയ ലുക്ക് എല്ലായിപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമതാകുന്നത് പതിവുകാഴ്ചയാണ്. മമ്മൂക്ക ട്രെൻഡിന് ഒപ്പമാണ് എന്നല്ല ട്രെൻഡ് മമ്മൂക്കയ്ക്ക് ഒപ്പമാണ്. എന്നാണ് ആരാധകർ പറയുന്നത്. ആരാധകരുടെ ഈ അവകാശവാദത്തെ അക്ഷരംപ്രതി ശരിവയ്ക്കുന്ന തരത്തിലാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. പോത്തീസ് സിൽക്സിന്റെ പുതിയ പരസ്യത്തിൽ എത്തുന്ന മമ്മൂട്ടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാവിഷയം. മുണ്ടുടുത്ത് നാടൻ വേഷത്തിലും കോട്ടണിഞ്ഞ് മോഡേൺ ലുക്കിലും മമ്മൂട്ടി പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നു. നീണ്ട കട്ട താടിയും കെട്ടിവെച്ച മുടിയുമായി എത്തുന്ന മെഗാസ്റ്റാറിന്റെ പുതിയ ആറ്റിറ്റ്യൂടും ഡയലോഗും എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിലവിൽ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന പോത്തസിന്റെ പുതിയ ഷോറൂമിലേയ്ക്ക് മമ്മൂട്ടി എത്തുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്ന മറ്റൊരു വിഷയം.
രണ്ടരലക്ഷം സ്ക്വയർഫീറ്റിൽ ആരംഭിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം എന്തായാലും പ്രൗഢഗംഭീരം ആയിരിക്കും. ആ ചടങ്ങിൽ മമ്മൂട്ടിയെ കാണാൻ കഴിയുമോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. അതിനെ സംബന്ധിക്കുന്ന പുതിയ അറിയിപ്പുകൾക്ക് വേണ്ടി ഏവരും കാത്തിരിക്കുന്നു. അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വം എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി താടിയും മുടിയും നീട്ടി വളർത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.