മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമ പ്രേക്ഷകർ കാത്തിരുന്ന ജനപ്രിയ നായകന്റെ ചിത്രം തിയേറ്ററുകളിലെത്തുന്നു. ബോക്സ് ഓഫീസിൽ ഹിറ്റുകൾ സമ്മാനിച്ച ജനപ്രിയനായകൻ ദിലീപ് – റാഫി ചിത്രം ‘വോയ്സ് ഓഫ് സത്യനാഥനാണ് ജൂലൈ 14ന് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിൻറെ ട്രെയ്ലർ രണ്ടുദിവസം മുൻപാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ച് ചടങ്ങിൽ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ദിലീപ് – റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്നു ട്രെയിലർ ഉറപ്പു തരുന്നുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് 36 ലക്ഷം കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. ട്രെൻഡിങ്ങിലും ഇടംപിടിച്ച ട്രെയിലറിന് ആയിരക്കണക്കിന് ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തിയത്. പ്രകൃതി പടങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ദിലീപ് ചിത്രങ്ങൾ ഒരുപാട് മിസ്സ് ചെയ്തിട്ടുണ്ടായിരുന്നുവെന്നും ജനപ്രിയനായകൻ വീണ്ടും തിയേറ്ററിൽ എത്തുന്നതിൽ ആകാംക്ഷയാണെന്നും ആരാധകർ കമൻറുകൾ രേഖപ്പെടുത്തി.
റാഫി ദിലീപ് കൂട്ടുകെട്ടിൽ പിറന്ന പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നിവയൊക്കെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ വോയിസ് ഓഫ് സത്യനാഥനും വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത് . ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരുപ് ഫിലിപ്പ് ആണ്. സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ്, എന്നിവരാണ്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.