ഒട്ടേറെ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമായ നടിയാണ് സുബ്ബലക്ഷ്മി. ഇപ്പോഴിതാ കുറച്ചു നാൾ മുൻപ് ആത്മഹത്യ ചെയ്ത പ്രശസ്ത ബോളിവുഡ് നടൻ സുശാന്തിന്റെ അവസാന ചിത്രത്തിൽ ഒപ്പമഭിനയിച്ച അനുഭവം വെളിപ്പെടുത്തുകയാണ് സുബ്ബലക്ഷ്മി. സുശാന്ത് അവസാനമായി അഭിനയിച്ച ദിൽ ബെച്ചാര എന്ന ചിത്രത്തിൽ സുശാന്തിന്റെ മുത്തശ്ശിയായാണ് മലയാള നടി സുബ്ബലക്ഷ്മി അഭിനയിച്ചത്. ചിത്രത്തിൽ മാത്രമല്ല, ആ ചിത്രത്തിന്റെ സെറ്റിൽ യഥാർത്ഥ ജീവിതത്തിലെ കൊച്ചു മകനും മുത്തശ്ശിയും പോലെയായിരുന്നു തങ്ങളെന്ന് പറയുകയാണ് ഈ നടി. ചിത്രത്തിന്റെ സെറ്റിൽ സുശാന്തിനൊപ്പം പാട്ടു പാടി നൃത്തം വെക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോയും വൈറലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുന്ന ദിവസം സുശാന്ത് തന്നോട് ചോദിച്ചത് മുത്തശ്ശി ഇനി തന്നെ ഫോണിൽ വിളിക്കില്ലേ എന്നാണ്. ഭാഷ അറിയില്ലേ മോനെ എന്നായിരുന്നു അന്ന് താൻ മറുപടി പറഞ്ഞതെന്നും എന്നാൽ സുശാന്തിന്റെ മരണ വാർത്ത കേട്ടപ്പോൾ തോന്നിയത് അവനെ വിളിക്കണമായിരുന്നു എന്നുമാണെന്നും സുബ്ബലക്ഷ്മി പറയുന്നു. ആ വാർത്ത കേട്ടപ്പോൾ മുതൽ പറഞ്ഞറിയിക്കാനാവാത്ത വിഷമമാണ് മനസിലെന്നും അവർ വെളിപ്പെടുത്തി.
സെറ്റിൽ വന്നാൽ തന്റെയടുത്തേക്കു ഓടിയെത്തുന്ന ഒരു കൊച്ചു മകനെ പോലെയായിരുന്നു സുശാന്ത് എന്നും തങ്ങൾ സെറ്റിൽ ഒരുമിച്ചു നൃത്തം വെക്കുകയും പാട്ടുകൾ പാടുകയും ചെയ്യുമായിരുന്നെന്നും ഈ അമ്മ പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ തനിക്കു വളരെ വിഷമമായിരുന്നു എന്നും, വളരെ വൈകാരികമായൊരു രംഗമായതു കൊണ്ട് തന്നെ ആ രംഗത്ത് സുശാന്ത് വേദനിക്കുന്നത് കാണാൻ തനിക്കു കഴിയില്ലായിരുന്നുവെന്നും സുബ്ബലക്ഷ്മി ഓർത്തെടുക്കുന്നു. എന്നാൽ അത് വെറും സിനിമയല്ലേ എന്നും ജീവിതമല്ലല്ലോ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചുമാണ് അവർ തന്നെ ആശ്വസിപ്പിച്ചതെന്നും സുബ്ബലക്ഷ്മി ഓർത്തെടുക്കുന്നു. മുംബൈ, ജംഷഡ്‌പൂർ എന്നിവിടങ്ങളിലായാണ് സുബ്ബലക്ഷ്മിയുടെ ഈ ചിത്രത്തിലെ രംഗങ്ങൾ ചിത്രീകരിച്ചത്. ഈ ചിത്രം ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.