പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ ബിസിനസ്സ്മാൻ ലെജൻഡ് ശരവണൻ ആദ്യമായി നായകനായെത്തുന്ന ദി ലെജൻഡ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വരുന്ന ജൂലൈ 28 നാണു ഈ ചിത്രം തീയേറ്ററുകളിൽ എത്തുക. ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്നൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും നായകനായ ലെജൻഡ് ശരവണൻ തന്നെയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ് പുറത്തു വന്നിരിക്കുകയാണ്. പോപോപ്പോ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് നായകനായ ലെജൻഡ് ശരവണനും നായികയായ ഉർവശി റൗട്ടേലയും കാഴ്ച വെച്ചിരിക്കുന്ന മികച്ച നൃത്തമാണ്. ഒരടിപൊളി ഗാനമായി പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ഇതൊരുക്കിയിരിക്കുന്നത്, നായികയായ ഉർവശി റൗട്ടേല ഗ്ലാമറസായാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ മറ്റു ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
മദൻ കർക്കി വരികൾ രചിച്ച ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ചു പോയ ഗായകൻ കെ കെ, പ്രസാദ് എസ് എൻ, ജോണിത ഗാന്ധി എന്നിവരാണ്. ഹാരിസ് ജയരാജ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. പ്രഭു, വിവേക്, നാസർ, വിജയകുമാർ, കോവൈ സരള, ഗീതിക, യോഗി ബാബു എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം, സയൻസ് ഫിക്ഷന് പ്രാധാന്യമുള്ള രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും കോമേഡിയും പ്രണയവും നൃത്തവുമെല്ലാം ഉൾപ്പെടുത്തിയ ഒരു മാസ്സ് എന്റെർറ്റൈനെർ തന്നെയാണ് ദി ലെജൻഡ് എന്നാണു ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.