സിദ്ദ് ശ്രീറാം ആലപിച്ച മനോഹരമായ റൊമാന്റിക് ഗാനത്താലും, റീൽസുകളിൽ തരംഗമായ തെയ്തക ഗാനത്താലും കുടുക്ക് 2025 എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരും ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ട്രെയിലറും പ്രതീക്ഷയ്ക്കൊപ്പം നിൽക്കുന്നു. കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കുടുക്ക് 2025 ഒരു റൊമാന്റിക് ചിത്രമായിരിക്കുമെന്ന് വിലയിരുത്തിയ പ്രേക്ഷകനെ മറികടന്ന് സിനിമ ഉഗ്രൻ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ബിലഹരി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ നിന്ന് പുതിയതായി റിലീസ് ചെയ്തിരിക്കുന്നത് പൂവേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ്. മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാറും ചിത്രത്തിന്റെ സംഗീതജ്ഞ കൂടിയായ ഭൂമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം നാരായണൻ ടി.കെ, ഹരിത ഹരിബാബു എന്നിവരുടേതാണ് വരികൾ.
‘അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2025ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ ബിലഹരി തന്നെയാണ്. മാരൻ എന്ന ചെറുപ്പക്കാരനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പുതിയ ടെക്നോളജികൾ മനുഷ്യന്റെ സ്വകാര്യതയിലേക്ക് അതിരുകടന്ന് കയറുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്.
ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിനായി അഭിമന്യു വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിക്കിയാണ് സംഘട്ടന സംവിധായകൻ. ഭൂമിയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് കുടുക്ക് 2025ലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രത്തിന്റെ റിലീസ്. ഈ മാസം 25ന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.