ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ ആദ്യ ഗാനം ഇന്നലെയാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. പാൻ വേൾഡ് സോങ് എന്ന് രസകരമായി പറഞ്ഞു കൊണ്ട് റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോയിൽ ദളപതിയുടെ കിടിലൻ നൃത്ത ചുവടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഈ ഗാനത്തിൽ വിജയ്‌ക്കൊപ്പം ചുവടു വെക്കുന്ന നായികാ താരമായ പൂജ ഹെഗ്‌ഡെ, തന്റെ ബോട്ടിൽ ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
ആ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തമിഴിലെ യുവ സൂപ്പർ താരം ശിവകാർത്തികേയൻ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന ഏപ്രിൽ മാസം പതിനാലിന് ആണ് എത്തുന്നത് എന്ന് അനൗദ്യോഗിക വിവരങ്ങൾ പറയുന്നുണ്ട്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ബീസ്റ്റിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും വേഷമിട്ടിരിക്കുന്നു. റിലീസ് ചെയ്തു ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച സൗത്ത് ഇന്ത്യൻ ലിറിക് വീഡിയോ ആണ് ഇപ്പോൾ അറബിക് കുത്തു ലിറിക്കൽ വീഡിയോ.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.