ഇന്ന് ഇന്ത്യൻ സിനിമയിലെ പോപ്പുലർ ആയ നായികാ താരങ്ങളിൽ ഒരാളാണ് പൂജ ഹെഗ്‌ഡെ. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും അഭിനയിച്ചു കയ്യടി നേടിയ ഈ താരം ഇപ്പോൾ ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന നെൽസൺ ചിത്രത്തിലാണ് അഭിനയിക്കുന്നത്. വിജയ്‌യുടെ നായികയായി ആദ്യമായാണ് പൂജ ഹെഗ്‌ഡെ അഭിനയിക്കുന്നത്. ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യുക. എന്നാൽ അതിനു മുൻപ് തന്നെ പ്രഭാസിന്റെ നായികയായി പൂജ എത്തുന്ന രാധേ ശ്യാം എന്ന ബഹുഭാഷാ ചിത്രവും ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന ആചാര്യ എന്ന തെലുങ്കു ചിത്രവും റിലീസ് ചെയ്യുമെന്നാണ് സൂചന. മുഖം മൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം രണ്ടു തെലുങ്കു ചിത്രത്തിൽ അഭിനയിച്ച ഈ നടി വലിയ ശ്രദ്ധ നേടിയത് ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന്റെ നായികയായി അഭിനയിച്ച മോഹൻ ജൊദാരോ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ്.
പിന്നീട് ഒരുപിടി വമ്പൻ തെലുങ്കു ചിത്രങ്ങളുടെ ഭാഗമായ ഈ നടി, അല്ലു അർജുൻ, റാം ചരൺ, ജൂനിയർ എൻ ടി ആർ, മഹേഷ് ബാബു എന്നിവരുടെയും ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനൊപ്പവും അഭിനയിച്ചു ശ്രദ്ധ നേടി. അഭിനയ മികവിനൊപ്പം സൗന്ദര്യം കൊണ്ട് കൂടിയാണ് പൂജ ഹെഗ്‌ഡെ യുവ പ്രേക്ഷകരെ കയ്യിലെടുത്തത്. ഇപ്പോഴിതാ ഗ്ലാമർ വേഷത്തിൽ ആഘോഷിക്കുന്ന പൂജയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബിക്കിനി അണിഞ്ഞാണ് മാലിദ്വീപിൽ ഈ നടി ആഘോഷിക്കുന്നത്. ഏതായാലും നടിയുടെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രാധേ ശ്യാം, ആചാര്യ, ബീസ്റ്റ് എന്നിവ കൂടാതെ ബോളിവുഡ് താരം രൺവീർ സിംഗിനൊപ്പം ഒരു ബിഗ് ബഡ്ജറ്റ് ഹിന്ദി ചിത്രവും പൂജ ചെയ്യാൻ പോവുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.