കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് സംവിധായകൻ മണി രത്നത്തിന്റെ പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറക്കി. 2023 ഏപ്രിൽ 28 ന്, പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത് . ഓരോ സീനുകൾ കാണുമ്പോഴും രോമാഞ്ചം ആണെന്നും പ്രതീക്ഷകൾ വാനോളം ഉയരുന്നുണ്ടെന്നും പ്രേക്ഷകർ കമൻറുകൾ എഴുതി.
ചിത്രത്തിന്റെ പിന്നിലെ ബാനറുകളിലൊന്നായ മദ്രാസ് ടാക്കീസ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് റിലീസ് തീയതി പുറത്ത് വിട്ടത്. ട്രെയിലറിൽ, ജയം രവി, വിക്രം, ഐശ്വര്യ റായ് ബച്ചൻ, വിക്രം, റഹ്മാൻ,ഐശ്വര്യ ലക്ഷ്മി,പ്രഭു,ജയറാം, തൃഷ എന്നിവരുടെ ദൃശ്യങ്ങൾ കാണാം. ആഗോളതലത്തിൽ വൻ ഹിറ്റായ ആദ്യ ഭാഗവുമായി തുടർഭാഗത്തിന്റെ സ്വരവും ഭാവവും ഇഴചേർന്ന് കിടക്കുന്നത് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ഐശ്വര്യ റായിയുടെ മറ്റൊരു മുഖമാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇരട്ടവേഷത്തിൽ എത്തുന്ന ഐശ്വര്യ റായി കിരീടാവകാശിയായ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ അഭിമുഖീകരിക്കുന്നതാണ് ട്രെയിലറിന്റെ തുടക്കം . ഇരുവരുടെയും പ്രണയകഥയുടെ തുടക്കം മുതൽ അവസാനം വരെ രണ്ടാം ഭാഗത്തിൽ കാണാമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. രക്തവും യുദ്ധവും നിറഞ്ഞ സീനുകൾ കോർത്തിണക്കി സർപ്രൈസുകൾ നിറച്ചാണ് ട്രെയിലർ അവസാനിപ്പിച്ചിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്‌ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.