തമിഴിലെ പ്രമുഖ യുവ താരങ്ങളിലൊരാളാണ് വിഷ്ണു വിശാൽ. ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ കയ്യടി നേടിയെടുത്തിട്ടുള്ള ഈ നടൻ കഴിഞ്ഞ വർഷം രാച്ചസൻ എന്ന ചിത്രത്തിലൂടെ വലിയ ജനപ്രീതിയാണ് നേടിയെടുത്തത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു ഈ നടൻ നടത്തിയ ഒരു ഗംഭീര ഫിസിക്കൽ ട്രാൻസ്ഫോർമേഷന്റെ വീഡിയോയാണ്. കഴിഞ്ഞ ഒരു രണ്ടര വർഷമായി മാനസികമായും ശാരീരികമായും താനൊരു ഡിപ്രെഷൻ സ്റ്റേജിലായിരുന്നു എന്നും ഈ ഫിസിക്കൽ ട്രാൻസ്ഫോർമേഷനാണ് തന്നെ അതിൽ നിന്നൊക്കെ പുറത്തു വരാൻ സഹായിച്ചത് എന്നും വിഷ്ണു വിശാൽ പറയുന്നു. ഏകദേശം അഞ്ചു മിനിറ്റോളം ദൈർഖ്യമുള്ള ഈ വീഡിയോയിൽ ഇതിനു വേണ്ടി താൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി വിഷ്ണു വിശാൽ വിശദീകരിക്കുന്നുണ്ട്.
മുരളി കാർത്തിക് സംവിധാനം ചെയ്ത ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് കൃപാകരൻ പി ആണ്. ദേവാനന്ദ് ഗണേശനാണ് ഈ വീഡിയോക്ക് വേണ്ടി ദ്രിശ്യങ്ങൾ ഒരുക്കിയത്. നട്ടെല്ലിൽ മൂന്നു പരിക്കുകളും ആയാണ് വിഷ്ണു വിശാൽ ട്രൈനെർ ഹരിയുടെ അടുത്ത് എത്തുന്നത്. വളരെ മോശമായ ഒരു സ്റ്റേജിലായിരുന്നു വിഷ്ണു അപ്പോഴെന്നും ട്രൈനെർ ഹരി പറയുന്നു. അതുപോലെ വിഷ്ണുവിന് വേണ്ടി ഡയറ്റ് പ്ലാൻ ചെയ്യുന്നതും ഒരു വെല്ലുവിളിയായിരുന്നു എന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. അൽക്കോഹോൾ അഡിക്ഷനിൽ നിന്ന് പുറത്തു വരാനും തന്നെ ഈ ബോഡി ട്രെയിനിങ് സഹായിച്ചുവെന്നും വിഷ്ണു ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നു. ആറു മാസം കൊണ്ടാണ് താൻ സിക്സ് പാക്ക് ബോഡി ഉണ്ടാക്കിയതെന്നും വെറുമൊരു ശാരീരിക ആകർഷണത്തിനുള്ള വഴി എന്നതിലുപരി താൻ ഇതുവരെ ചെയ്യാത്ത ഒരു കാര്യം തനിക്കു ചെയ്യാൻ സാധിച്ചു എന്ന പോസിറ്റീവ് കാഴ്ചപ്പാട് ലഭിക്കാനായി ആണ് താനതിനു മുതിർന്നതെന്നും വിഷ്ണു പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.