Peranbu Teaser 2
സിനിമ പ്രേമികൾ ഏറെ ഉറ്റു നോക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരൻപ്’. ‘തങ്ക മീൻകൾ’ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് ജേതാവ് കൂടിയായ റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നാണ് പേരൻപ് എന്ന് പ്രീമിയർ ഷോ കണ്ടതിന് ശേഷം പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. പേരൻപിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം ജനുവരിയിലും കഴിഞ്ഞ മാസം ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുകയുണ്ടായി. 20 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് റാം മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്തതെന്ന് അടുത്തിടെ നടന്ന ഓഡിയോ ലോഞ്ചിൽ സംവിധായകൻ വ്യക്തമാക്കിയിരുന്നു. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്.
മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയത്തിലൂടെ പേരൻപിന്റെ ആദ്യ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു, ഒരുപാട് പ്രശംസകളും മമ്മൂട്ടിയെ തേടിയത്തിയിരുന്നു. നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ഭാവങ്ങൾ കൊണ്ട് താരം വിസ്മയിപ്പിക്കുകയായിരുന്നു. പേരൻപിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിടുമെന്ന് ഇന്നലെ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ അറിയിക്കുകയുണ്ടായി. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ നിന്ന് ഏറെ വ്യതസ്തമാണ് പുതിയ ടീസർ, അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ഇരുണ്ട അന്തരീക്ഷത്തിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടീസറിൽ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും വോയ്സ് മോഡുലേഷനും മികച്ചതായിരുന്നു. മകളുടെ വൈകല്യത്തെ അനുകരിച്ചും ജീവന് തുല്യം സ്നേഹിക്കുന്ന പിതായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്.
സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, അഞ്ജലി അമീർ, സമുദ്രകനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി വൈകാതെ തന്നെ അണിയറ പ്രവർത്തകർ അന്നൗൻസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.