പ്രശസ്ത ഗ്ലാമർ നായികയായ അപ്സര റാണിയുടെ മാദക നൃത്തവുമായി എത്തി ശ്രദ്ധ നേടുകയാണ് ഗോപീചന്ദ് നായകനായി എത്തുന്ന സീട്ടിമാർ എന്ന ചിത്രത്തിലെ പെപ്സി ആന്റി എന്ന ഗാനം. ഇപ്പോൾ വലിയ രീതിയിൽ വൈറൽ ആവുന്ന ഈ ഐറ്റം സോങിന് സംഗീതം ഒരുക്കിയത് മണി ശർമ ആണ്. വിപഞ്ചി വരികൾ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കീർത്തന ശർമ ആണ്. തമന്ന ഭട്ടിയ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സമ്പത് നന്ദി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീനിവാസ ചിറ്റൂരി ആണ്.
സൗന്ദർ രാജൻ എസ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് തമ്മിരാജ് ആണ്. പവൻ കുമാർ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രാം ഗോപാൽ വർമ്മ ചിത്രത്തിലെ നായിക വേഷം ചെയ്തു ശ്രദ്ധ നേടിയ നടി ആണ് ഈ വീഡിയോയിൽ നൃത്തം ചെയ്യുന്ന അപ്സര റാണി. രാം ഗോപാൽ വർമ ഒരുക്കിയ ഡെയ്‌ൻജെറെസ് എന്ന് പേരുള്ള ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ചിത്രത്തിലെ നായികയാണ് അപ്സര റാണി. നൈന ഗാംഗുലിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 8 നു ആണ് റിലീസ് ചെയ്യുന്നത്. ഇത് കൂടാതെ വേറെ ചിത്രങ്ങളിലും ഗ്ലാമർ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട് അപ്സര റാണി. സീട്ടി മാർ എന്ന ഈ ചിത്രം ഒരു പക്കാ തെലുങ്ക് മാസ്സ് എന്റർടൈനേർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഏഴു ദിവസം മുൻപ് റിലീസ് ആയ ഈ വീഡിയോ ഗാനം ഇതിനോടകം ഒരു ലക്ഷത്തിൽ കൂടുതൽ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.