യുവ താരം ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. മലയാളം, തമിഴ് ഭാഷകളിലും മൊഴിമാറ്റിയെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ എന്നിവയെല്ലാം മികച്ച പ്രേക്ഷകശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ ഇതിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പെണ്പൂവേ തേൻവണ്ടേ എന്നാണ് ഇതിന്റെ മലയാളത്തിലുള്ള വരികളാരംഭിക്കുന്നത്. അരുൺ ആലാട്ട് മലയാളത്തിൽ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിശാൽ ചന്ദ്രശേഖറാണ്. ശരത്, നിത്യ മാമൻ എന്നിവരാണ് ഈ ഗാനം മലയാളത്തിലാലപിച്ചിരിക്കുന്നത്. മനോഹരമായ ഈ പ്രണയഗാനം ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.
ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ഈ ചിത്രത്തിൽ മൃണാൾ താക്കൂറാണ് നായികയായെത്തുന്നത്. രശ്മിക മന്ദാനയും ഈ ചിത്രത്തിലെ ഒരു നിർണ്ണായകമായ വേഷം ചെയ്യുന്നുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ്, ഇത് എഡിറ്റ് ചെയ്യുന്നത് കോട്ടഗിരി വെങ്കിടേശ്വര റാവു എന്നിവർ ചേർന്നാണ്. നേരത്തെ കീർത്തി സുരേഷ് പ്രധാന വേഷം ചെയ്ത മഹാനടി എന്ന ചിത്രത്തിൽ ജമിനി ഗണേശനായി അഭിനയിച്ചു കൊണ്ടാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ദുൽഖർ നായകനായി ഒടുവിൽ റിലീസായത് റോഷൻ ആൻഡ്രൂസ് ഒരുക്കിയ മലയാള ചിത്രമായ സല്യൂട്ടാണ്. ഇനി തെലുങ്കു ചിത്രമായ സീത രാമം, ഹിന്ദി ചിത്രം ചുപ്, നെറ്റ് ഫ്ലിക്സ് സീരിസ് ആയ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ് ദുൽകർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.