ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് പത്താൻ. അടുത്ത വർഷം ജനുവരി ഇരുപത്തിയഞ്ചിനാണ് ഈ മാസ്സ് ആക്ഷൻ ത്രില്ലർ റിലീസ് ചെയ്യാൻ പോകുന്നത്. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് ഡേറ്റ് പുറത്തു വിട്ടു കൊണ്ടുള്ള ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുത്തൻ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മാസ്സ് ആക്ഷൻ ഹീറോ ലുക്കിൽ ഷാരൂഖ് ഖാനെ കാണിച്ചിരിക്കുന്ന ഈ വീഡിയോ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ട്രെൻഡ് ചെയ്യുന്നതാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഷാരൂഖ് ഖാൻ സിനിമയിൽ വന്നിട്ട് 30 വർഷമായതിന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. കിംഗ് ഖാന്റെ വമ്പൻ തിരിച്ചു വരവായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരും സിനിമാ പ്രേമികളും കരുതുന്നത്. ഒരു സ്പൈ ആയാണ് ഷാരൂഖ് ഖാൻ ഇതിലഭിനയിച്ചിരിക്കുന്നതെന്നാണ് സൂചന.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന പത്താൻ വാർ എന്ന സൂപ്പർ ഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം അവരുടെ അന്പതാമത്തെ നിർമ്മാണ സംരംഭം കൂടിയാണ്. ബോളിവുഡ് സൂപ്പർ താരം ജോണ് അബ്രഹാം വില്ലൻ വേഷം ചെയുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദീപിക പദുക്കോണാണ്. സൂപ്പർ താരം സൽമാൻ ഖാൻ, ടൈഗർ എന്ന തന്റെ പ്രശസ്ത സ്പൈ കഥാപാത്രം ആയി പത്താനിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പത്താൻ കൂടാതെ, ആറ്റ്ലി ഒരുക്കുന്ന ജവാൻ, രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യാൻ പോകുന്ന ഡങ്കി എന്നിവയാണ് അടുത്ത വർഷം റിലീസ് ചെയ്യാൻ പോകുന്ന ഷാരുഖ് ഖാൻ ചിത്രങ്ങൾ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.