മിക്ക തെന്നിന്ത്യൻ ഭാഷകളിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള പാർവതി മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ്. സിനിമയ്ക്ക് പുറമെ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുള്ളതാണ്. ഇതിനോടകം പാർവതിയുടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയിട്ടുണ്ട്. ഇപ്പോഴത്തെ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണ വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. നാളിതുവരെയായി സിനിമാതാരങ്ങൾ ചെയ്യാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് പാർവ്വതി പങ്കുവെച്ചിരിക്കുന്നത്. അലേഖ ഫോട്ടോസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണൻ ആർ.ജെയാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ചെമ്പരത്തിപ്പൂവ് എന്ന ചിത്രത്തിലൂടെയാണ് പാർവ്വതി അരുൺ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അജു വർഗീസ്, അസ്കർ അലി, സുധീർ കരമന തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പാർവ്വതി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.
https://www.instagram.com/p/CMRqIvEh9TL/
തുടർന്ന് 2018- ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എന്നാലും ശരത് എന്ന ചിത്രത്തിൽ പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിൽ പാർവതി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. രണ്ട് മലയാള ചിത്രങ്ങൾക്ക് ശേഷം 2019- ൽ പാർവ്വതി കന്നഡയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഗീതാ എന്ന ഈ ചിത്രത്തിൽ ഗീതാഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി കന്നഡ പ്രേക്ഷകരുടെ കയ്യടി നേടി. പിന്നീട് തെലുങ്ക് ചിത്രത്തിലാണ് പാർവതി അഭിനയിച്ചത്. മൗനമേ ഇഷ്ടം എന്ന ചിത്രത്തിലെ പാർവതിയുടെ പ്രകടനം ഏറെ ശ്രദ്ധേയമാവുകയും ചെയ്തു. തുടർന്ന് പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പാർവ്വതി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. നിരവധി അന്യഭാഷാ ചിത്രങ്ങളിൽ നിന്ന് പാർവ്വതിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഒരു കരിയർ ബ്രേക്ക് ചിത്രത്തിന് വേണ്ടിയാണ് താരം കാത്തിരിക്കുന്നത്. പ്രതിസന്ധികൾ എല്ലാം മറികടന്ന് സിനിമ മേഖല വീണ്ടും ഊർജ്ജസ്വലമായതോടെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയുമെന്ന് പാർവതി നിരവധി കരുതുന്നു.
https://www.instagram.com/p/CMUqvAYhzSP/?utm_source=ig_web_copy_link
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
This website uses cookies.