മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. ഇതിലെ പറുദീസ എന്ന് തുടങ്ങുന്ന ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സുഷിൻ ശ്യാം ആണ്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നിവരാണ് ഈ ഗാനരംഗത്തിൽ പ്രധാനമായും നിറഞ്ഞു നിൽക്കുന്നത്. വിനായക് ശശികുമാർ വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം വളരെ മനോഹരമായാണ് അമൽ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ലൈറ്റിങ്, അതുപോലെ ഇതിന്റെ കലാസംവിധാനം എന്നിവ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അതുപോലെ തന്നെയാണ് ഇതിൽ പ്രത്യക്ഷപ്പെടുന്ന അഭിനേതാക്കളുടെ വസ്ത്രങ്ങളും.
അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ മാസ്സ് ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും ദേവദത് ഷാജി എന്ന പുതുമുഖവും ചേർന്നാണ്. മേൽപ്പറഞ്ഞ അഭിനേതാക്കളെ കൂടാതെ ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹർഷനുമാണ്. മാർച്ച് മൂന്നിന് ആണ് ഭീഷ്മ പർവ്വം റിലീസ് ചെയ്യാൻ പോകുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.