മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കിയ ഈ ചിത്രം അടുത്ത മാസം ഇരുപത്തിമൂന്നിനു ആണ് റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതിലെ മമ്മൂട്ടിയുടെ ലുക്കും ഇതിന്റെ പോസ്റ്ററുകളുമെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. ഇതിലെ കാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം ഒരു വലിയ താരനിര തന്നെയണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് തന്നെയാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ഇന്ന് പുറത്തു വന്നിരിക്കുകയാണ്. സുഷിൻ ശ്യാം ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ ശ്രീനാഥ് ഭാസി ആണ്. വിനായക് ശശികുമാർ ആണ് പറുദീസാ എന്ന വരികളോടെ തുടങ്ങുന്ന ഈ മനോഹരമായ ഗാനം രചിച്ചിരിക്കുന്നത്. മൈക്കൽ എന്നാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ ഗാനമാലപിച്ച ശ്രീനാഥ് ഭാസി, അമി എന്ന് പേരുള്ള കഥാപാത്രമായാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.