മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 4 ഇയേഴ്സ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത 4 ഇയേഴ്‌സിന് മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത് ശങ്കർ തന്നെ രചിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രശസ്തയായ പ്രിയ പ്രകാശ് വാര്യർ ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന ഈ ചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നത് ജൂൺ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സർജാനോ ഖാലിദാണ്. സർജാനോ ഖാലിദ് വിശാൽ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ ഈ ചിത്രത്തിൽ ഗായത്രി എന്ന കഥാപാത്രമാണ് പ്രിയ ചെയ്തത്.
ക്യാമ്പസിൽ നാല് വർഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പറന്നേ പോകുന്നെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്, ഇതിൽ ഏറെ ഇഴുകിച്ചേർന്നാണ് സർജാനോ ഖാലിദ്- പ്രിയ വാര്യർ ടീം അഭിനയിച്ചിരിക്കുന്നത് എന്നതാണ്. സന്ധൂപ് നാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് ശങ്കർ ശർമയും ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദ്, ശ്രുതി ശിവദാസ് എന്നിവർ ചേർന്നുമാണ്. രഞ്ജിത് ശങ്കർ ഒരുക്കിയ പതിനാലാമത്തെ ചിത്രമാണ് 4 ഇയേഴ്സ്. സാലു കെ. തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംഗീത് പ്രതാപാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.