പ്രശസ്ത നടൻ സിജു വിൽസൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. അടുത്ത താമസം ഇരുപതിന് തീയേറ്റർ റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പറ പറ പറ പാറുപെണ്ണേ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഹരിനാരായണൻ ബി കെ വരികൾ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മത്തായി സുനിൽ ആണ്. സത്യം സിനിമാസിന്റെ ബാനറിൽ സിജു വിൽസൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടെറർ ബിഹൈന്റ് ദ സ്‌മൈൽ എന്ന ടൈറ്റിലോടെ പുറത്തു വന്ന ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെ ആണ് അന്ന് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്.
സിജു വിത്സന്റെ വ്യത്യസ്ത ഗെറ്റപ്പ് തന്നെയാണ് ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡാനി കപ്പുച്ചിൻ ആണ്. തിന്മയ്ക്ക് എതിരെ നിശ്ശബ്ദനാകാത്ത, പ്രതികരിക്കുന്ന ഒരു പള്ളീലച്ചനായാണ് സിജു വിൽസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി ചിത്രത്തിന്റെ എഡിറ്റിംങ്ങും നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് പ്രകാശ് അലക്‌സ് ആണ്. വിനയൻ ഒരുക്കുന്ന പത്തൊൻപതാം നൂറ്റാണ്ടു, നിഖിൽ ഉണ്ണി ഒരുക്കുന്ന മാരീചൻ എന്നിവയും സിജു നായകനായി ഇനി എത്താനുള്ള ചിത്രങ്ങളാണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.